Thursday 23 January 2020 01:59 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ വസന്തം നിറച്ച് ‘മുല്ലപ്പൂവേ...’! ലിറിക്കൽ വിഡിയോ എത്തി

mulla

സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് പ്രദർശനത്തിന് തയാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തിയിരിക്കുന്നു.

‘മുല്ലപ്പൂവേ...’ എന്നാരംഭിക്കുന്ന ഈ പ്രണയഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അൽഫോൺസ് ജോസഫ് ആണ്. ഹരിചരൺ ആണ് പാടിയിരിക്കുന്നത്. സന്തോഷ് വർമയുടെതും അനൂപ് സത്യന്റെതുമാണ് വരികൾ.

എം.സ്റ്റാർ ഫിലിംസും വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.