Saturday 19 January 2019 05:06 PM IST : By സ്വന്തം ലേഖകൻ

‘‘നിന്റെ അലക്കാത്ത ഷർട്ട് ഒന്നു തരുമോ’’; അശ്ലീലച്ചുവയോടെ സംസാരിച്ചയാൾക്ക് നമിതയുടെ കലക്കൻ മറുപടി

namitha-new-3

സോഷ്യൽ മീഡിയയിൽ അഭിനേത്രികൾക്കു നേരെയുണ്ടാകുന്ന അശ്ലീലം കലർന്ന പ്രതികരണങ്ങൾക്ക് ശമനമില്ല എന്നു തെളിയിക്കുന്നതാണ് നടി നമിത പ്രമോദിന് ഒരാളയച്ച മെസേജുകളും അതിനുള്ള താരത്തിന്റെ പ്രതികരണവും.

namitha-new-2

തന്റെ വാഷ് ചെയ്യാത്ത ഷർട്ട് തരുമോ എന്നു ചോദിച്ചയാൾക്ക് അസ്സൽ ഒരു മറുപടി കൊടുക്കുക മാത്രമല്ല അത് തന്റെ സ്റ്റാറ്റസ് ആയി ഉപയോഗിക്കുകയും ചെയ്തു നമിത.

“ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയി ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക”. പരിഹാസം പുരട്ടി നമിത കുരിച്ചതിങ്ങനെ.

എന്തായാലും സോഷ്യൽ മീഡിയ താരത്തിന്റെ റിപ്ലേയും സ്റ്റാറ്റസും ഏറ്റെടുത്തു കഴിഞ്ഞു. അലക്കാത്ത ഷർട്ട് ചോദിച്ചയാളെയാണ് ഇപ്പോൾ മിക്കവരും തേടുന്നത്.