Friday 09 October 2020 12:15 PM IST : By സ്വന്തം ലേഖകൻ

‘എല്ലാവരും ഞാൻ ഗർഭിണി ആണോ എന്ന് ചോദിച്ചു, അത്രേ ഉള്ളൂ’! ആ ചിത്രത്തിന് പിന്നിൽ...

navya

മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളായ നവ്യാ നായർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സെൽഫി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ താരം ഗർഭിണിയാണ് എന്ന തരത്തിലാണ് ചില സോഷ്യൽ മീഡിയ സൈറ്റികളിൽ ചിത്രവുമായി ബന്ധപ്പെട്ട് വാർത്ത വന്നത്. താരത്തിന്റെ ചിത്രത്തിനു താഴെ കമന്റിൽ ഇതേ സംശയവുമായി ആരാധകരും എത്തി.

ഇപ്പോഴിതാ, താൻ ഗർഭിണിയല്ല എന്നു വ്യക്തമാക്കി താരം രംഗത്തെത്തിയിരിക്കുന്നു.

വസ്ത്രത്തിൽ നിഴൽ അടിച്ചപ്പോഴോ മറ്റോ വയറ് ഉന്തി ഇരിക്കുന്നതുപോലെ തോന്നിയതാകാം ഈ സംശയങ്ങൾക്ക് കാരണമായതെന്ന് നവ്യ പറയുന്നു.

‘അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ അത്രക്കൊന്നും ചിന്തിച്ചില്ല. പക്ഷേ മോശം കമന്റുകൾ ഒന്നും വന്നിട്ടില്ല, എല്ലാവരും ഞാൻ ഗർഭിണി ആണോ എന്ന് ചോദിച്ചു, അത്രേ ഉള്ളൂ. ആളുകൾക്ക് അങ്ങനെ തോന്നി അവർ അത് നേരെ തന്നെ ചോദിച്ചു, അതിനിപ്പോ എന്താ. ആ ഫോട്ടോ പോസ്റ്റ് ചെയ്യാൻ എനിക്ക് അവകാശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് എന്ത് കരുതാനും അവകാശമുണ്ട്. ഇതൊക്കെ ഒരു തമാശ ആയിട്ടേ കരുതിയിട്ടൊള്ളൂ. ഇത്തരം വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ’.– താരം മനോരമ ഓൺലൈനോട് പറഞ്ഞു.

‘കൂട്ടുകാർ, ബന്ധുക്കൾ ഒക്കെ വിളിച്ചു അന്വേഷിച്ചു. സത്യത്തിൽ സന്തോഷം തോന്നി. എന്നെ വിളിക്കാനും കാര്യങ്ങൾ അന്വേഷിക്കാനും ഇത്രയും ആൾക്കാർ ഉണ്ടല്ലോ’.– താരം കൂട്ടിച്ചേർത്തു.