നൃത്തരൂപങ്ങളുടെ പ്രചരണവും പഠനവും ലക്ഷ്യം: ‘മാതംഗി’ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സുമായി നവ്യ നായർ

Mail This Article
×
ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സുമായി നടി നവ്യ നായർ. കൊച്ചിയിലാണ് നവ്യയുടെ നേതൃത്വത്തിലുള്ള നൃത്തവിദ്യാലയം വരുന്നത്. ഡിസംബർ മൂന്നിന് ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് സ്ഥാപനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് ‘മാതംഗി’ യുടെ സഹകരണത്തോടെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാലയ്ക്കും തുടക്കമാകും.
മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്യും. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., കെ മധു, എസ്.എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖരായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.