Wednesday 05 May 2021 11:46 AM IST : By സ്വന്തം ലേഖകൻ

‘മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല, ഇത്ര വേഗം വളരല്ലേ പൊന്നേ’! മറിയത്തിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

nazriya

ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും പോന്നോമന മറിയം അമീറാ സൽമാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ നസീം.

‘Happy happy birthday to our angel baby !! Mummu.......Nachu mami can’t believe your 4..don’t grow up so fast . Ur the coolest and most savage baby ...! love u with all my heart ...’ എന്നാണ് മറിയം, അമാല്‍ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചത്.

നസ്രിയയും ഫഹദ് ഫാസിലും ദുൽഖറും കുടുംബവുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.