Friday 13 July 2018 10:10 AM IST : By സ്വന്തം ലേഖകൻ

നിവിൻ ഇനി ഹനീഫ് അദേനിയുടെ ‘മിഖായേൽ’; ഒരുങ്ങുന്നത് ഫാമിലി ത്രില്ലര്‍

nivin1

നിവിൻ പോളി ഇനി ഹനീഫ് അദേനിയോടൊപ്പം. ഹനീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഖായേലിലാണ് നിവിൻ നായകനാകുക. ആദ്യ പോസ്റ്ററുൾപ്പടെ നിവിനാണ് തന്റെ ഫേസ് ബുക്ക് പേജിൽ ചിത്രം പ്രഖ്യാപിച്ചത്.

ദി ഗ്രേറ്റ് ഫാദറായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടർന്ന് തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന എബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയെഴുതി. ഇരു ചിത്രങ്ങളിലും സ്റ്റൈലിഷായ ആഖ്യാനവും അവതരണവും പരീക്ഷിച്ച ഹനീഫ് മിഖായേലിലും അതു തുടരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക എന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആന്റോ ജോസഫാണ് മിഖായേലിന്റെ നിര്‍മ്മാതാവ്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും മിഖായേൽ. ഭൂരിഭാഗവും വിദേശത്താകും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും പ്രധാന ലൊക്കേഷനെന്നും പറഞ്ഞു കേൾക്കുന്നു. കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടെ പുതിയ റിലീസ്. എന്തായാലും മിഖായേൽ നിവിൻ പോളിയുെട ആക്ഷൻ വിസ്മയമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രീകരണം ഉടൻ ആരംഭിക്കും.