Friday 10 May 2019 09:02 AM IST : By സ്വന്തം ലേഖകൻ

മലരിന് ജോർജിന്റെ ജൻമദിനാശംസകൾ! നന്ദിയറിയിച്ച് സായ് പല്ലവി

nivin-neq

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയിൽ താരനായികയായ സായ് പല്ലവിയുടെ ജൻമദിനമായിരുന്നു ഇന്നലെ.

‘പ്രേമ’ത്തിൽ, നിവിൻ പോളിയുടെ നായികയായ മലർ മിസ് ആയി തിളങ്ങിയ സായ് പല്ലവിയെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധി പേർ താരത്തിനു പിറന്നാൾ ആശംസകൾ നേർന്നു. അതിൽ ശ്രദ്ധേയമായ ഒന്ന് നിവിന്റെ ആശംസയായിരുന്നു.

പ്രേമത്തിലെ ഒരു സ്റ്റിൽ ഷെയർ ചെയ്തു കൊണ്ടായിരുന്നു നിവിന്റെ ആശംസ. മികച്ചൊരു വര്‍ഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിന്‍ തന്റെ അനുഗ്രഹവും പങ്കു വച്ചു.

നിവിന്റെ ആശംസയെത്തി, നിമിഷങ്ങള്‍ക്കകം നന്ദിയറിയിച്ച് സായ് പല്ലവിയുടെ മറുപടിയുമായെത്തി. എന്തായാലും നിവിന്റെ ആശംസയും സായിയുടെ മറുപടിയും ആരാധകര്‍ ട്വിറ്ററില്‍ ആഘോഷമാക്കുകയാണ്.