Friday 08 June 2018 04:01 PM IST : By സ്വന്തം ലേഖകൻ

‘റിയൽ ലൈഫ് മേരിക്കുട്ടിക്ക് സിനിമയിലെ മേരിക്കുട്ടിയുടെ സർപ്രൈസ്’

marykuttees

സിനിമ ചിലപ്പോഴൊക്കെ ജീവിതങ്ങളുടെ നേർ ചിത്രമാകാറുണ്ട്. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ജോഡി ഒരുമിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവും നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ നേർ പതിപ്പാണ്.

ട്രാൻസ് സെക്ഷ്വലായി ജയസൂര്യയെത്തുന്ന ചിത്രം ട്രാൻസ്ജെൻഡറുകളുടെ ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥയാണ് പങ്കുവയ്ക്കുന്നത്.

jaya-surya-surya

ചിത്രം തീയറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യഥാർത്ഥ ജീവിതത്തിലെ മേരിക്കുട്ടിയെ കാണാൻ സിനിമയിലെ മേരിക്കുട്ടി എത്തി എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. അമ്പരക്കേണ്ട, കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ദമ്പതികളായ സൂര്യക്കും ഇഷാനും ആശംസയർപ്പിച്ചാണ് സിനിമയിലെ മേരിക്കുട്ടിയായ ജയസൂര്യയെത്തിയത്.

എന്തായാലും മേരിക്കുട്ടിയെ കാത്തിരിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചടത്തോളം അസുലഭ നിമിഷമായി ഈ സന്ദർശനം. സൂര്യക്കും ഇഷാനും ആശംസയറിയിച്ചെത്തിയ ജയസൂര്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

ജൂൺ പതിനഞ്ചിനാണ് ഞാൻ മേരിക്കുട്ടി തീയറ്ററുകളിലെത്തുന്നത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.