Monday 22 July 2019 02:22 PM IST : By സ്വന്തം ലേഖകൻ

‘നോട്ട് മൈ ദീപിക’! മീടൂ ആരോപണം നേരിടുന്ന സംവിധായകന്റെ വീട്ടിലെത്തി, ദീപികയ്ക്കെതിരെ ആരാധകർ

deeoika-new

ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ ആരാധകരുടെ പ്രതിഷേധം. ലൈംഗിക പീഡന ആരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്റെ പുതിയ ചിത്രത്തിൽ ദീപിക നായികയാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതാണ് പ്രതിഷേധത്തിന്റെ കാരണം.

ഭർത്താവും താരവുമായ രൺബീർ കപൂറിനൊപ്പം ദീപിക ലവ് രഞ്ജന്റെ വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്കകമാണ് ആരാധകർ #NotMyDeepikaഎന്ന ഹാഷ്ടാഗുമായി, അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. തങ്ങളുടെ അതൃപ്തി ആരാധകർ ട്വിറ്ററിലൂടെ താരത്തെ അറിയിച്ചു കൊണ്ടിരിക്കുന്നു.

ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടിലെത്തിയത്. അതോടെ ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക വീണ്ടും അഭിനയിക്കുന്നു എന്ന ഊഹാപോഹങ്ങൾ ശക്തമായി. ലൈംഗിക ആരോപണകേസിൽ പ്രതിയായ സംവിധായകനൊപ്പം തങ്ങളുടെ പ്രിയതാരം ജോലി ചെയ്യുന്നതിലുള്ള പ്രതിഷേധത്തിലാണ് താരത്തിന്റെ ആരാധകർ.

ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്നു രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു.

2018 ഒക്ടോബറിൽ ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്റിന്റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിച്ചതാണ് വിവാദമായത്.