Thursday 13 February 2025 12:29 PM IST : By സ്വന്തം ലേഖകൻ

സ്റ്റീഫനൊപ്പം അനുന്ധതിയും വീണ്ടും... നൈലയുടെ ‘എമ്പുരാൻ’ ക്യാരക്ടർ പോസ്റ്റർ എത്തി

nyla

മോഹൻലാൽ–പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘എമ്പുരാനി’ൽ നൈല ഉഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി. അരുന്ധതി എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘എമ്പുരാൻ’ ആദ്യ ഭാഗം ‘ലൂസിഫർ’ൽ നൈല അവതരിപ്പിച്ച കഥാപാത്രത്തിന്റെ തുടർച്ചയാണിത്.

തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നൈല പറയുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 27ന് തിയറ്ററുകളിലെത്തും.
‘ലൂസിഫറി’ന്റെ പ്രീക്വലായി ഇറങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ഖുറേഷി അബ്രാം ആയും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ് നിർമാണം.