Monday 20 July 2020 10:46 AM IST : By സ്വന്തം ലേഖകൻ

ഈ കുഞ്ഞു നർത്തകിമാരിൽ മലയാളത്തിന്റെ പ്രിയ നായികയുണ്ട്! കുട്ടിക്കാല ചിത്രം പങ്കുവച്ച് താരം

parvathy-

തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പാർവതി തിരുവോത്ത്. നഴ്സറി ക്ലാസിൽ നിന്നുള്ള ഒരു ചിത്രമാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരികൾക്കൊപ്പം സംഘനൃത്തത്തിനായി ഒരുങ്ങി നിൽക്കുകയാണ് ചിത്രത്തിൽ കുഞ്ഞു പാർവതി. ചിത്രം ഇതിനോടകം വൈറൽ ആണ്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ പാർവതി തന്റെ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.