Tuesday 08 September 2020 11:01 AM IST : By സ്വന്തം ലേഖകൻ

47 വർഷത്തിന്റെ വ്യത്യാസം തേടി പോകുന്നവർ വിഷമിച്ചു പോകും! അപൂർവ ചിത്രം പങ്കുവച്ച്, മമ്മൂട്ടിക്ക് പി.രാജീവിന്റെ ആശംസ

mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 69–ാം ജൻമദിനമായിരുന്നു ഇന്നലെ. സഹപ്രവർത്തകരും ആരാധകരുമടക്കം വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രിയതാരത്തിന് ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ വേറിട്ട ഒന്നാണ് രാഷ്ട്രീയ പ്രവർത്തകനും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ പി.രാജീവിന്റെത്. മമ്മൂട്ടി എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ചിരുന്ന കാലത്തെ ഒരു അപൂർവ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഉള്‍പ്പടെ രാജീവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ ആണ്.

പി.രാജീവിന്റെ കുറിപ്പ് –

വലിയ വ്യത്യാസമില്ലാത്ത രണ്ടു ചിത്രങ്ങൾ.രാവിലെ സി ഐ സി സി ജയചന്ദ്രൻ വാട്ട്സാപ്പിൽ അയച്ചു തന്നതാണ്‌ . ആദ്യത്തേത് 1973 ൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാലത്തെയാണെന്ന് ഇപ്പോഴും മനസ്സുകൊണ്ട് മഹാരാജാസ് വിദ്യാർത്ഥിയായിരിക്കുന്ന ജയചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തേത് 2020ലെ വൈറലായ ചിത്രം. 47 വർഷത്തിന്റെ വ്യത്യാസം തേടി പോകുന്നവർ വിഷമിച്ചു പോകും.

അഭിനയകലക്കായി സമർപ്പിച്ച ജീവിതത്തിന് പിറന്നാൾ ആശംസകൾ