Saturday 27 April 2019 04:31 PM IST : By സ്വന്തം ലേഖകൻ

‘പേരിനൊപ്പമുണ്ടായിരുന്ന ‘മേനോന്‍’ ഉപേക്ഷിച്ചപ്പോള്‍ പാര്‍വതിയോടുള്ള ഇഷ്ടം കൂടി’! വൈറലായി പാ രഞ്ജിത്തിന്റെ വാക്കുകൾ

pa-ranjith

തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വതിയെന്നും പേരിനൊപ്പമുണ്ടായിരുന്ന ‘മേനോന്‍’ ഉപേക്ഷിച്ചപ്പോള്‍ പാര്‍വതിയോടുള്ള ഇഷ്ടം കൂടിയെന്നും തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍ അതിക്രമങ്ങളുടെ ചരിത്രം മലയാളത്തിലെ ആദ്യത്തെ നായികയായ പി.കെ റോസിയില്‍ നിന്നാണ് തുടങ്ങുന്നതെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

‘‘ലൈംഗിക അതിക്രമം പ്രധാനപ്പെട്ട പ്രശ്നം ആകുമ്പോള്‍ തന്നെ അതിനൊപ്പം ചര്‍ച്ചയാകേണ്ടതാണ് ജാതിയും. ഇത്തരം അതിക്രമങ്ങള്‍ക്ക് ജാതിയും വര്‍ഗ്ഗവും കൂടി കാരണമാകുന്നുണ്ട്. ജാതിയുടെയും വര്‍ഗത്തിന്റെയൊപ്പം തന്നെയാകണം ലൈംഗികാതിക്രമവും പെണ്‍ അടിമത്തവും ചര്‍ച്ചയാക്കേണ്ടതും പരിഹാരം ഉണ്ടാക്കണ്ടേതും’’.– അദ്ദേഹം പറഞ്ഞു.