Saturday 08 September 2018 11:47 AM IST : By സ്വന്തം ലേഖകൻ

ക്ലാസ് ലുക്കിൽ, ത്രസിപ്പിക്കാൻ തലൈവർ; ‘പേട്ട’യുടെ മോഷൻ പോസ്റ്റർ

petta

ക്ലാസ് ലുക്കിൽ, ത്രസിപ്പിക്കാൻ തലൈവർ. രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’യുടെ മോഷൻ പോസ്റ്റർ ആരാധകരിൽ സൃഷ്ടിക്കുന്ന ആകാംക്ഷ ചെറുതല്ല. കൂടുതൽ ചെറുപ്പമായ രജനിയെയാണ് പോസ്റ്ററിൽ കാണുക. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം തുടങ്ങി വൻ താരനിര പേട്ടയുടെ ഹൈലൈറ്റാണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പീറ്റര്‍ ഹെയ്ന്റെ സംഘട്ടന സംവിധാനവും മറ്റ് സവിശേഷതകളാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.