Friday 03 July 2020 02:33 PM IST : By സ്വന്തം ലേഖകൻ

‘രാത്രി മുഴുവൻ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു’! അഹാന അയച്ച പഴയ ഫോട്ടോ പങ്കുവച്ച് പൂർണിമയുടെ കുറിപ്പ്

poornima

നടി അഹാന കൃഷ്ണ അയച്ച പഴയൊരു ഫോട്ടോ പങ്കുവച്ച് നടി പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ.

16 വർഷങ്ങൾക്കു മുമ്പുള്ളതാണ് ചിത്രം. കഴിഞ്ഞ ദിവസമാണ് ഫോട്ടോ അഹാന പൂർണിമയ്ക്ക് അയച്ചുകൊടുത്തത്. ചിത്രത്തിൽ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്.

‘ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു. രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു’–പൂര്‍ണിമ കുറിച്ചു.

നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന് പ്രേക്ഷകരോട് പൂർണിമ ചോദിക്കുന്നു.