Monday 13 July 2020 10:33 AM IST : By സ്വന്തം ലേഖകൻ

പ്രണവിന് ഇന്ന് ജൻമദിനം! കുട്ടിക്കാല ചിത്രം പങ്കുവച്ച് മോഹൻലാലിന്റെ ആശംസ: പോസ്റ്റ് വൈറൽ

lal

യുവനായകൻ പ്രണവ് മോഹൻലാലിന് ഇന്ന് ജൻമദിനം. മകന് ജൻമദിനാശംസകൾ നേർന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്. പ്രണവിനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും പുതിയ ചിത്രവും പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്...’ .– മോഹൻലാൽ കുറിച്ചതിങ്ങനെ.

1990 ജൂലൈ 13–നാണ് മോഹൻലാൽ – സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. വിസ്മയ ആണ് പ്രണവിന്റെ അനിയത്തി.

ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നത്. 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.