Saturday 09 February 2019 12:17 PM IST : By സ്വന്തം ലേഖകൻ

‘ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരും’! ‘9’ കണ്ട ആരാധകന് പൃഥ്വിയുടെ ഉറപ്പ്

prithvi-new

‘9’ കണ്ടവരൊക്കെ ‘വേറെ ലെവൽ പടം’ എന്നാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ഫാന്റസിയും ഹൊററുമൊക്കെ സമാസമം ചേർത്തൊരുക്കിയ പുത്തൻ ദൃശ്യാനുഭവമാണ് ചിത്രം. നായകനായ പൃഥ്വിരാജിനും സംവിധായകനായ ജുനൂസ് മുഹമ്മദിനും നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ കൈയടിക്കുന്നത്. പൃഥ്വിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.

എന്നാൽ ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ ട്വിറ്ററിൽ കുറിച്ച ചില വരികൾക്ക് പൃഥ്വി നൽകിയ രസികൻ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ചിത്രം കണ്ടപ്പോൾ ക്ലൈമാക്സിന്റെ തുടക്കം വരെ വരെ മനസ്സിലായെന്നും അതു കഴിഞ്ഞുള്ള രംഗങ്ങൾ കണ്ടപ്പോൾ കിളിയെല്ലാം പറന്നു പോയെന്നുമാണ് ജോബിൻ എം എന്ന യുവാവ് കുറിച്ചത്. എന്നാൽ ഇതിന് ‘ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരും’ എന്നാണ് ഇതിന് പൃഥ്വി നൽകിയ മറുപടി. ചിത്രം കണ്ടതിന് ആരാധകനോടു നന്ദി പറയാനും താരം മറന്നില്ല.

മംമ്ത മോഹന്‍ദാസ്, വാമിക ഗബ്ബി, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.