Thursday 29 October 2020 12:03 PM IST : By സ്വന്തം ലേഖകൻ

ഹാപ്പി ബര്‍ത്ത്‌ഡേ പാത്തൂ...! കുഞ്ഞു പ്രാര്‍ഥനയുടെ ചിത്രം പങ്കുവച്ച് പൃഥ്വിയുടെ ആശംസ: പോസ്റ്റ് വൈറല്‍

prarthana-new

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയുടെ 16-ാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ, പ്രാര്‍ഥനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. കുഞ്ഞായ പ്രാര്‍ത്ഥനയെ എടുത്തു കൊണ്ടു നില്‍ക്കുന്ന ഒരു പഴയകാലചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ ആശംസ. ''ഹാപ്പി ബര്‍ത്ത്‌ഡേ പാത്തൂ'' എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.

ഗായികയെന്ന നിലയില്‍ ശ്രദ്ധേയയായ പ്രാര്‍ഥന, മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. അടുത്തിടെ ബോളിവുഡിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്രെ' എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് സംഗീതസംവിധായകന്‍.