Monday 22 April 2019 11:35 AM IST : By സ്വന്തം ലേഖകൻ

മരണത്തിൽ നിന്ന് തലരാരിഴയ്ക്ക് ഒരു രക്ഷപ്പെടൽ! കൊളംബോയിലെ സ്ഫോടനത്തെക്കുറിച്ച് രാധിക ശരത്കുമാർ

radhika-new

ഇന്നലെ, ഈസ്റ്റർ ദിനത്തിൽ ലോകത്തെയാകെ ഞെട്ടിച്ച ദുരന്തമായിരുന്നു ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടനം. നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്ന് തമിഴ്താരം രാധിക ശരത്കുമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥ പ്രേക്ഷകരുമായി പങ്കു വച്ചത്.

ശ്രീലങ്ക സന്ദര്‍ശനത്തിന്റെ ഭാഗമായി സിന്നമണ്‍ ഹോട്ടലിലാണ് താരം താമസിച്ചിരുന്നത്. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് രാധികയുടെ ട്വീറ്റ്. ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക.

സെന്റ ് ആന്റണീസ് ചര്‍ച്ച്, സെന്റ ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്.

വിദേശികളടക്കം നൂറ്റിയറുപതോളം പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.