Thursday 18 July 2019 06:26 PM IST : By സ്വന്തം ലേഖകൻ

പഴയ എന്നെ ഓർക്കുന്നില്ല, ശരീരം ഇങ്ങനെയാകാൻ ഒരുപാടു കഷ്ടപ്പെട്ടു! ബിക്കിനി ചിത്രം പങ്കുവച്ച് റായ് ലക്ഷ്മി

rai-1

ശരീരഭാരം കുറച്ച്, പുത്തൻ ലുക്കിലാണിപ്പോൾ റായ് ലക്ഷ്മി. ബോളിവുഡ് ചിത്രം ‘ജൂലി 2’വിനു വേണ്ടിയായിരുന്നു താരത്തിന്റെ മേക്കോവർ.

ചിത്രത്തിനു വേണ്ടിത്തുടങ്ങിയ വർക്കൗട്ടുകൾ ഇപ്പോഴും പിന്തുടരുന്ന താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

“ഈ ശരീരം ഇങ്ങനെയാകാൻ ഒരുപാടു കഷ്ടപ്പെട്ടു. പഴയ എന്നെ ഇപ്പോൾ ഓർക്കാനേ കഴിയുന്നില്ല. ഈ എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല. മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ട്”.– താരം കുറിച്ചു.

തെന്നിന്ത്യയില്‍ വൻവിജയങ്ങളിൽ നായികയായ റായ് ലക്ഷ്മി ഇപ്പോൾ ബോളിവുഡിൽ തിരക്കുള്ള താരമാണ്.