Friday 20 May 2022 10:04 AM IST : By സ്വന്തം ലേഖകൻ

‘പുഴു ചിത്രശലഭമായി’: മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രമേശ് പിഷാരടി

ramesh-pisharody

‘പുഴു’വിന്റെ വിജയാഘോഷച്ചടങ്ങിനിടെ പകർത്തിയ, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ രമേശ് പിഷാരടി. ‘പുഴു ചിത്രശലഭമായി’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവാഗത സംവിധായിക രത്തീന മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ പുഴു മികച്ച അഭിപ്രായം നേടി ഒ.ടി.ടിയില‍ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഹോട്ടലില്‍ വച്ചായിരുന്നു പുഴുവിന്റെ വിജയാഘോഷം.