Monday 14 January 2019 09:57 AM IST : By സ്വന്തം ലേഖകൻ

‘ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത് ?’; രൺവീറിനൊപ്പം പ്രിയയുടെ സെൽഫി

priya-new

ആദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തന്നെ, ഏതൊരു താരത്തോളവും താരപ്പകിട്ടു സ്വന്തമാക്കിയ സുന്ദരിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത്, റിലീസിനൊരുങ്ങുന്ന ‘ഒരു അഡാർ ലൗ’വിലെ ‘മാണിക്യ മലരായ പൂവി...’ എന്ന ഗാനത്തിലൂടെ, കണ്ണുകൾ കൊണ്ട് കവിതയെഴുതിയാണ് പ്രിയ ആരാധകരുടെ പ്രിയങ്കരിയായത്. അതോടെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായ പ്രിയയെ തേടി വിവിധ ഭാഷകളില്‍ നിന്ന് നിരവധി അവസരങ്ങൾ വന്നു. അതിലൊന്ന് ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യു.കെയിലാണ് ചിത്രീകരിക്കുന്നത്.

ബോളിവുഡിന്റെ സ്റ്റൈലിഷ് ഹീറോ രണ്‍വീര്‍ സിങ്ങിനൊപ്പവും പ്രിയ അഭിനയിക്കുന്നതായി മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായില്ലങ്കിലും ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി. പ്രിയയാണ് താരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുംബൈയില്‍, ‘ഉറി’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിയതായിരുന്നു ഇരുവരും. ‘ഇതിലും കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കൂടാതെ, ‘അത്രയും മാധുര്യമുളളയാള്‍’ എന്ന അടിക്കുറിപ്പോടെ, വിക്കി കൗശലിനൊപ്പമുള്ള ഒരു വിഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം,’ എന്നാണ് ഇതിന് വിക്കിയുടെ കമന്റ ്.