Friday 22 February 2019 10:34 AM IST : By സ്വന്തം ലേഖകൻ

ധീരജവാൻമാരുടെ കുടുംബങ്ങൾക്കായി രവീണ ടണ്ടനും! പെൺമക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കും

raveena-new

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തം നീട്ടി ബോളിവുഡ് താരം രവീണ ടണ്ടൻ. കൊല്ലപ്പെട്ട ജവാൻമാരുടെ പെൺമക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് രവീണ പറഞ്ഞു.

എല്ലാവരും മുന്നോട്ടുവന്ന് അവരവര്‍ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും പുല്‍വാമയിലെ ആക്രമണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വീരമൃത്യ വരിച്ച ജവാൻമാരുടെയെല്ലാം കുടുംബങ്ങളുടെ കാര്യം നോക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കുന്നു. അതോടൊപ്പം പാക്കിസ്ഥാൻ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്റെ തീരുമാനത്തെയും രവീണ സ്വാഗതം ചെയ്തു.

സാംസ്ക്കാരിക കൈമാറ്റത്തിനുള്ള സമയമല്ല ഇതെന്നും പാക്കിസ്ഥാൻ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്നത് മുമ്പ് ആയിരുന്നെങ്കില്‍ താൻ അംഗീകരിക്കുകയില്ലായിരുന്നുവെന്നുമാണ് ഇതിൽ താരത്തിന്റെ വിശദീകരണം.

അമിതാഭ് ബച്ചനും സൽമാന്‍ ഖാനും ഉൾപ്പടയുള്ള ബോളിവുഡ് താരങ്ങളും ജവാൻമാരുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.