Tuesday 11 September 2018 11:21 AM IST : By സ്വന്തം ലേഖകൻ

തട്ടുപൊളിപ്പൻ ആക്ഷനും ഗ്ലാമറും; വിക്രം–കീർത്തി ജോഡി ഒരുമിക്കുന്ന സാമി സ്ക്വയറിന്റെ ട്രെയിലറെത്തി–വിഡിയോ

saamy

വിക്രമിന്റെ മാസ് പൊലീസ് അവതാരത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശമായി സാമി സ്ക്വയറിന്റെ ട്രെയിലറെത്തി. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഗ്ലാമറും സമം ചേരുന്ന ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കീർത്തി സുരേഷ്, ഐശ്വര്യ രാജേഷ് എന്നിവരാണ് വിക്രമിന്റെ നായികമാരായെത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന്റെ യൂ ട്യൂബ് കാഴ്ച്ചക്കാരുടെ എണ്ണം ഇതിനോടകം തന്നെ 12 ലക്ഷം കടന്നിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പാട്ടുകൾക്കമെല്ലാം യൂ ട്യൂബിൽ സമാനമായ രീതിയിൽ വൻ വരവേൽപ്പാണ് ലഭിച്ചിരുന്നത്.

2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മലയാളിയായ ഷിബു തമീൻസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴ് ആക്ഷൻ ത്രില്ലർ മൂവിയായാണ് ചിത്രം തീയറ്ററുകളിലെത്തുക. ഐശ്വര്യ രാജേഷ്, ബോബി സിംഹ, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.