Friday 09 October 2020 09:16 AM IST : By സ്വന്തം ലേഖകൻ

‘വയസ്സാകുന്നത് അവനിഷ്‌ടമല്ല ... എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി....’! ശബരിയെക്കുറിച്ച് ഹൃദയത്തിൽ തൊട്ട കുറിപ്പുമായി സാജൻ സൂര്യ

sajan-surya

പ്രേക്ഷകർക്കും അഭിനയലോകത്തിനും കടുത്ത ഞെട്ടലാണ് മിനിസ്ക്രീൻ താരം ശബരീനാഥിന്റെ അപ്രതീക്ഷിത മരണം സമ്മാനിച്ചത്.

ഇപ്പോഴിതാ, തന്റെ പ്രിയ സുഹൃത്തിനെക്കുറിച്ച് ഹൃദയത്തിൽ തൊട്ട കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ സാജൻ സൂര്യ. സാജനും ശബരിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ശബരിയുടെ മരണത്തിന്റെ നൊമ്പരം ഇപ്പോഴും സാജനെ വിട്ടു പിരിഞ്ഞിട്ടില്ലെന്ന് കുറിപ്പ് വ്യക്തമാക്കുന്നു.

‘വയസ്സാകുന്നത് അവനിഷ്‌ടമല്ല ... എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി.... സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്...’എന്നാണ് ശബരിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൗജൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധി കമന്റുകളും ലൈക്കുകളുമാണ് സാജന്റെ പോസ്റ്റിന് താഴെ ലഭിക്കുന്നത്. എല്ലാവരും പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിൽ തളർന്ന സാജനെ സമാധാനിപ്പിക്കുകയാണ്.