Monday 22 October 2018 10:09 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രിയപ്പെട്ട മൈ ലവ് ഈ ലോകം വിട്ടു പോയി’; ഇനി സൽമാനൊപ്പം അവനില്ല

my

ഇനി ആ സ്നേഹ സാന്നിധ്യം സൽമാനൊപ്പമില്ല. ‘മൈ ലവ്’ ന് യാത്രാമൊഴിയേകി സല്ലു കുറിച്ച വാക്കുകൾക്ക് കണ്ണീരിന്റെ മണമുണ്ട്. ‘എന്റെ പ്രിയപ്പെട്ട മൈ ലവ് ഈ ലോകം വിട്ടു പോയി. ആത്മാവിന് നിത്യ ശാന്തി നേരുന്നു’ എന്ന രണ്ടേ രണ്ട് വരിയിൽ ആ നൊമ്പരം കടൽ പോലെ പരന്നു കിടക്കുന്നു. സല്‍മാന്‍ ഖാന്റെ വളര്‍ത്തുനായയായ ‘മൈ ലവ്’ സല്‍മാൻ ഖാന്റെ ആരാധകർക്ക് സുപരിചിതനാണ്. ഇടയ്ക്കിടെ മൈ ലവ് ന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. വ്യാഴാഴ്ച രാത്രിയാണ് മൈ ലവ് മരിച്ചത്.

സല്‍മാന്റെ കാമുകിയെന്ന പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന ലുലിയ വാന്റ്യൂറും മൈ ലവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘‘നീ ഞങ്ങളെ സ്നേഹമെന്തെന്നു പഠിപ്പിച്ചു മൈ ലവ്. നിത്യ ശാന്തി നേരുന്നു. എപ്പോളും നീയെന്റെ ഹൃദയത്തില്‍ ജീവിക്കും’’. ലുലിയ കുറിച്ചു.

റേസ് 3 യിലെ ‘സെല്‍ഫിഷ്’ എന്ന ഗാനം ടിവിയില്‍ കാണുന്ന മൈ ലവിന്റെ ചിത്രം സല്‍മാന്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.