Tuesday 16 July 2019 03:05 PM IST : By സ്വന്തം ലേഖകൻ

ഇവളാണ് ആ അമ്മക്കുട്ടി! മകളുടെ ചിത്രം പങ്കുവച്ച് സമീര റെഡ്ഡി: ആഘോഷമാക്കി ആരാധകർ

sameera-new

തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ നറുമണം പടർത്തി കടന്നു വന്ന രണ്ടാമത്തെ കൺമണിയുടെ ചിത്രം പങ്കുവച്ച് നടി സമീര റെഡ്ഡി. കഴിഞ്ഞയാഴ്ചയാണ് താരം പെൺകുഞ്ഞിന് ജൻമം നൽകിയത്.

ഗർഭകാലത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ച്, വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് സമീറ ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഒരു ചെറു കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിലാണ് താരം മകളോടൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചത്.

എവിടെയോ സ്വയം നഷ്ടപ്പെട്ടുപോയ തനിക്ക് വീണ്ടും വഴി വെട്ടിത്തന്നതും സ്വയം കണ്ടെത്താൻ സഹായിച്ചതും മകളാണെന്ന് സമീര പറയുന്നു.

മുംബൈയില്‍, ജൂലൈ 12നാണ് സമീര തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് വയസുകാരൻ ഹന്‍സ് വര്‍ദെയാണ് സമീരയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും മൂത്ത മകന്‍.

ഗർഭകാലത്തെ സമീരയുടെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടും വൈറലായിരുന്നു.

മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ പറഞ്ഞിരുന്നു.