Monday 22 February 2021 09:54 AM IST : By സ്വന്തം ലേഖകൻ

അഗസ്ത്യയ്ക്ക് ആറ്, രുദ്രയ്ക്ക് ഒന്ന്! പൊന്നോമനകളുടെ പിറന്നാൾ സന്തോഷം പങ്കുവച്ച് സംവൃത

samvritha

തന്റെ മൂത്തമകൻ അഗസ്ത്യയുടെ ആറാം പിറന്നാളിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാൾ.

വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്’ എന്ന കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകൻ രുദ്രയുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.