Tuesday 17 September 2019 04:57 PM IST : By സ്വന്തം ലേഖകൻ

അപ്പാനിയുടെ തിയ്യാമ്മക്കുട്ടിക്ക് പിറന്നാൾ മധുരം! ആഘോഷമാക്കി കുടുംബം: വിഡിയോ

s

മലയാളത്തിന്റെ പ്രിയനടൻ ശരത് കുമാറിന്റെ മകള്‍ തിയ്യാമ്മയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി കുടുംബം. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്. തമിഴിൽ, മണിരത്നം സംവിധാനം ചെയ്ത ചെക്ക ചെവന്ത വാനം ഉൾപ്പടെ വലിയ ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. നായകനായെത്തിയ കോണ്ടസയും തിയേറ്ററിലെത്തി. ഇപ്പോഴും കൈ നിറയേ ചിത്രങ്ങളാണ് താരത്തിന്. രേഷ്മയാണ് താരത്തിന്റെ ഭാര്യ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്താണ് ശരത്തിന് മകള്‍ പിറന്നത്. പൂര്‍ണ ഗര്‍ഭിണിയായ രേഷ്മയുെ കുടുംബവും അന്ന് പ്രളയത്തില്‍ കുടുങ്ങി പോയിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്ന താരത്തിന് വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതും വലിയ വാര്‍ത്തയായിരുന്നു.

sarath