Monday 13 May 2019 12:27 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റർ ജൂനിയർ! വൈറലായി സൗബിന്റെയും മകന്റെയും ചിത്രങ്ങൾ

saubin-new

സൗബിൻ ജൂനിയറിന്റെ ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ. മകനെ കൈക്കുമ്പിളിലെടുത്ത് ഇരിക്കുന്ന സൗബിൻ ഷാഹിറിന്റെയും സുഖമായി ഉറങ്ങുന്ന മകന്റെ നെറുകയിൽ സ്നേഹത്തോടെ ഉമ്മ വയ്ക്കുന്ന ജാമിയയുടെയും ചിത്രങ്ങളാണിത്.

ഇരു ചിത്രങ്ങളും ആരുടെയും ശ്രദ്ധ കവരുന്നതാണ്. ഇന്നലെ മദേഴ്സ് ഡേയിൽ ജാമിയയ്ക്ക് മാതൃദിന ആശംസകൾ നേർന്നുകൊണ്ടാണ് ജാമിയയുടെയും മകന്റെയും ചിത്രങ്ങൾ സൗബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സൗബിൻ കുഞ്ഞിനെ കയ്യിലെടുത്ത് ഇരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത് നടനും സൗബിന്റെ സുഹൃത്തുമായ അർജുൻ അശോകനാണ്. ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റർ ജൂനിയർ എന്നാണ് അർജുൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താൻ അച്ഛനായ വിവരം സൗബിൻ ആരാധകരെ അറിയിച്ചിരുന്നു. ‘ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ, നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്റെ ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കി.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയയുടെയും വിവാഹം. സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പറവ’ സംവിധായകന്‍ എന്ന നിലയിലും താരത്തെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കിയിരുന്നു.