Saturday 24 August 2019 01:03 PM IST : By സ്വന്തം ലേഖകൻ

ഇനി അഖിലയുടെ സ്വന്തം! സെന്തിൽ കൃഷ്ണ വിവാഹിതനായി

senthil-new

നടൻ സെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു.ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമാ ജീവിതം തുടങ്ങിയ സെന്തിൽ കൃഷ്ണയുടെ കരിയർ മാറ്റി മറിച്ചത് വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ്.

ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു. സീരിയൽ രംഗത്തും താരം സജീവമായിരുന്നു.