Saturday 21 April 2018 01:30 PM IST : By സ്വന്തം ലേഖകൻ

മകളുടെ മനോഹര ചിത്രത്തിനൊപ്പം ഷാഹിദ് ഒളിപ്പിച്ച സർപ്രൈസ്!

shahid-final

ബോളിവുഡിന്റെ ക്യൂട്ട് റൊമാൻറിക് ഹീറോ ഷാഹിദ് കപൂർ നല്ല ഒന്നന്തരമൊരു കുടുംബനാഥൻ കൂടിയാണ്. ഷാഹിദിന്റെ ജീവിതത്തിലെ നായിക മിറ രാജ്പുത്തുമായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലതവണ പങ്കുവച്ച് ഷാഹിദ് രംഗത്തെത്തിയിട്ടുമുണ്ട്.

ഷാഹിദും മിറയും മാത്രമല്ല ഇരുവരുടെയും ആദ്യത്തെ കൺമണി മിഷയും ആരാകർക്ക് വളരെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റി മകൾ മിഷയുടെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാഹിദ്. ചിത്രത്തിനൊപ്പം വലിയൊരു സന്തോഷവാർത്തയും ഷാഹിദ് ആരാധകരോട് പങ്കു വച്ചിട്ടുണ്ട്.

മിഷയുടെ ചിത്രത്തിനൊപ്പം മൈ ബിഗ് സിസ്റ്റർ എന്നാണ് ഷാഹിദ് കുറിച്ചിരിക്കുന്നത്. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സൂചനയാണ് ഒരു കൗതുക ചിത്രത്തിലൂടെ ഷാഹിദ് പങ്കുവെച്ചതെന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും ഷാഹിദ് ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകർ അഭിനന്ദനമർപ്പിച്ചുള്ള കമന്റുകളുമായി പിന്നാലെയെത്തിയിട്ടുണ്ട്.