Thursday 16 May 2019 02:51 PM IST : By സ്വന്തം ലേഖകൻ

‘‘മനുഷ്യരാണ് അഭിനയിച്ചിരിക്കുന്നത്, നായ്ക്കുട്ടികളല്ല’’! നായികയോട് ചുംബനത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടു, മറുപടിയുമായി ഷാഹിദ് കപൂർ: വിഡിയോ

shahid-new

തെലുങ്കിൽ പുറത്തിറങ്ങി തെന്നിന്ത്യയാകെ തരംഗമായ ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക്കാണ് ഷാഹിദ് കപൂർ നായകനാകുന്ന ‘കബീര്‍ സിങ്’.

കിയാര അദ്വാനിയാണ് നായിക. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ട്രെയിലർ ലോഞ്ചിങ് ചടങ്ങിനിടെ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും വാർത്താസമ്മേളനം നടത്തിയിരുന്നു. അതിനിടെ കിയാരയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഒരു റിപ്പോർട്ടറുടെ വായടപ്പിച്ച ഷാഹിദ് കപൂറിന്റെ മറുപടിയാണ് ഇപ്പോൾ വാർത്തയാകുന്നത്.

ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. കിയാര ചിരിച്ചാണ് ചോദ്യത്തോട് പ്രതികരിച്ചതെങ്കിലും രൂക്ഷഭാഷയിലായിരുന്നു ഷാഹിദിന്റെ മറുപടി.

‘‘നിങ്ങൾക്ക് കാമുകി ഇല്ലേ’’ എന്നായിരുന്നു റിപ്പോർട്ടറോട് ഷാഹിദിന്റെ ആദ്യ ചോദ്യം. ഷാഹിദിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ റിപ്പോർട്ടർ വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും ഷാഹിദ് വിട്ടില്ല. ‘‘ചുംബിക്കട്ടെ, മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തിൽ മനുഷ്യന്മാരാണ് അഭിനയിച്ചിരിക്കുന്നത്, അല്ലാതെ നായ്ക്കുട്ടികളല്ല’’ എന്നു പറഞ്ഞാണ് ഷാഹിദ് സംസാരം അവസാനിപ്പിച്ചത്.

ജൂൺ 21നാണ് ചിത്രത്തിന്റെ റിലീസ്.