Tuesday 08 December 2020 12:28 PM IST : By സ്വന്തം ലേഖകൻ

‘വാപ്പച്ചി ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്...’! അബിയുടെ ഓർമദിനത്തിൽ ഷെയ്ന്റെ കുറിപ്പ്

aby

നടനും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇപ്പോഴിതാ, ഓർമദിനത്തിൽ വാപ്പച്ചിയെ കുറിച്ച് അബിയുടെ മകനും നടനുമായ ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറൽ ആകുന്നു.

‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.

Thank you Vappichi for believing in me.

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി...’ എന്നാണ് ഷെയ്ൻ കുറിച്ചത്. അബിയ്ക്ക് ഒപ്പമുള്ള ചിത്രവും ഷെയ്ൻ പങ്കുവച്ചിട്ടുണ്ട്. ദോഹയിൽ വച്ചുനടന്ന ഒരു അവാർഡ് ചടങ്ങിലെടുത്ത ചിത്രമാണിത്.

2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്.