Saturday 05 October 2019 04:47 PM IST

ചികിത്സയുടെ ഭാഗമായുണ്ടായ പിഴവാണോ അബിയുടെ മരണകാരണം? വിവാദങ്ങളെക്കുറിച്ച് ഷേന്‍ നിഗം

Vijeesh Gopinath

Senior Sub Editor

shane_nigam ഫോട്ടോ: ശ്യാംബാബു

പ്രമുഖ സിനിമ- മിമിക്രി താരം അബി അന്തരിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അബിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും അവസാനമായി ചെയ്ത ചികിത്സകളെക്കുറിച്ചും നിരവധി ചര്‍ച്ചകളും നടന്നിരുന്നു. പലരും അദ്ദേഹത്തിന്റെ ഒപ്പം ചികിത്സയ്ക്കായി കൂട്ടുപോയതായി പോലും പറഞ്ഞുകൊണ്ട് രംഗത്തെത്തി. എന്നാല്‍ ഈ വിവാദങ്ങള്‍ക്കു പിന്നില്‍ എത്രമാത്രം സത്യമുണ്ട്. അബിയുടെ മകനും യുവതാരവുമായ ഷേന്‍ നിഗം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ

വനിതയുടെ അഭിമുഖത്തില്‍ നിന്ന്:

വിവാദത്തിനു ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സ യ്ക്കു പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചു നാൾ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനു മുണ്ടായിരുന്നു. ആൾക്കാർ പറയുന്നതു പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആരെയും കുറ്റപ്പെടുത്താനില്ല.
പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയതു വായിച്ചു. പുര കത്തുമ്പോൾ അതിൽ നി ന്നു ബീഡി കൊളുത്തുന്നു എന്നു കേട്ടിട്ടില്ലേ, ചിലരുടെ കു റിപ്പുകൾ കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്. വാപ്പി ച്ചിയെക്കുറിച്ച് എഴുതിയാൽ വായിക്കാനായി ആളുണ്ടാകുമെന്നുള്ളതു കൊണ്ടാകാം അത്തരത്തിൽ അവർ എഴുതിയത്.
വാപ്പിച്ചി മരിക്കുന്ന ദിവസം  ചെന്നൈയിലായിരുന്നു ഞാൻ. പുതുമുഖ സംവിധായകനായ ഡിമൽ ഡെന്നിസിന്റെ വലിയ പെരുന്നാളാണ് അടുത്ത സിനിമ. അതിനു വേണ്ടിയുള്ള ഒരു ട്രെയിനിങ് പ്രോഗ്രാമിലായിരുന്നു.
അന്നു പകല്‍ എന്നെ വിളിച്ചിരുന്നു. ഞാനും വാപ്പിച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെ കുറിച്ചാണ് പ റഞ്ഞത്. ‘അവർ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം’ എന്നു ചോദിച്ചു. ‘വാപ്പിച്ചി തീരുമാനിച്ചോളാൻ’ ഞാൻ മറുപടിയും പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയിനി ങ്ങിനെപ്പറ്റി അന്വേഷിച്ചു, സ്ഥിരം പറയുന്ന കാര്യങ്ങൾ, ആരോഗ്യം നോക്കണം ഭക്ഷണം ശ്രദ്ധിക്കണം... അങ്ങനെ ഫോൺ വച്ചതാണ്. പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല.   ഉമ്മച്ചിക്കും  സഹോദരങ്ങൾക്കുമൊന്നും വാപ്പിച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.  

അഭിമുഖം പൂര്‍ണമായി വായിക്കാന്‍