Tuesday 04 May 2021 10:15 AM IST : By സ്വന്തം ലേഖകൻ

സ്വസ്ഥം! മകളേ നിൻ മടിയിൽ തല ചായ്ച്ചിരിക്കാൻ...! മനോഹരമായ ചിത്രം പങ്കുവച്ച് സിതാര കൃഷ്ണകുമാർ

sithara

മകൾ സാവന്‍ ഋതുവിന്റെ മടിയിൽ തലവച്ചിരിക്കുന്ന തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ.

‘സ്വസ്ഥം’ എന്ന കുറിപ്പോടെയാണ് സിത്താര ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായെത്തി. നിലത്തിരുന്ന് സിത്താര സെറ്റിയിൽ ഇരിക്കുന്ന സായുവിന്റെ മടിയിൽ തല വച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ താരമാണ് സാവന്‍ ഋതു. ഇരുവരുടേയും വിഡിയോകളും ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ആരോഗ്യകരമായ ആഹാരശീലത്തെക്കുറിച്ച് അവബോധം പകർന്ന് സായു അവതരിപ്പിച്ച ഹ്രസ്വ വിഡിയോ നിരവധി ആസ്വാദകരെ നേടിയിരുന്നു.