Thursday 02 July 2020 09:19 AM IST : By സ്വന്തം ലേഖകൻ

‘നോട്ട്ബുക്ക്’ നായകൻ അച്ഛനാകാനൊരുങ്ങുന്നു! ബേബി ഷവർ ചിത്രങ്ങൾ വൈറൽ

skanda

സൂപ്പർഹിറ്റ് ചിത്രം ‘നോട്ട്ബുക്കി’ൽ നായകനായെത്തി, മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടൻ സ്കന്ദ അശോക് അച്ഛനാകാനൊരുങ്ങുന്നു. സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ബാംഗ്ലൂരില്‍ ആണ് പരമ്പരാഗത രീതിയില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ചെറിയ ചടങ്ങില്‍, വലിയ ആഘോഷത്തോടെയായിരുന്നു ബേബി ഷവര്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്താണ് ശിഖ ചടങ്ങിനെത്തിയത്. പച്ച നിറമുള്ള കോട്ടും സ്യൂട്ടുമായിരുന്നു സ്കന്ദയുടെ വേഷം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ൽ ആണ് സ്കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരായത്.

ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

കന്നഡ സിനിമകളിലാണ് സ്കന്ദ താരം ഇപ്പോള്‍ സജീവം. മൂന്നോളം സിനിമകളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്.