പ്രിയപ്പെട്ടവന് പിറന്നാൾ മുത്തം! നല്ലപാതിക്ക് ജൻമദിനാശംസകൾ നേർന്ന് സൗഭാഗ്യ വെങ്കിടേഷ്

Mail This Article
×
നല്ലപാതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നർത്തകി സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ജീവിതപങ്കാളിയും നടനും നർത്തകനുമായ അര്‍ജുൻ സോമശേഖറിന്റെ ജൻമദിനമാണ്. അർജുനെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത്, Happy birthday darling... Love you...എന്ന് സൗഭാഗ്യ കുറിച്ചു.
മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. ഇരുവരുടെയും വിവാഹവാർത്തയും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു.