Friday 25 September 2020 01:52 PM IST : By സ്വന്തം ലേഖകൻ

ഇനിയില്ല ഇന്ത്യൻ സംഗീതത്തിലെ ആ പ്രിയ ശബ്ദം! എസ്.പി.ബി വിട പറഞ്ഞു

spb

ഇന്ത്യൻ സംഗീതത്തിലെ പ്രിയ ശബ്ദമായ എസ്.പി.ബാലസുബ്രഹ്‌മണ്യം വിടവാങ്ങി. 74 വയസ്സായിരുന്നു.

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറു തവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.