Tuesday 12 November 2019 10:02 AM IST : By സ്വന്തം ലേഖകൻ

‘ജീവനേ നിന്റെ നെഞ്ചോട് ചേർന്ന്...’! ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ശ്രിന്ദ: ഫോട്ടോഷൂട്ട് വൈറൽ

srindha-new

സഹസംവിധായികയായി തുടങ്ങി മലയാളത്തിലെ മുൻനിര നടിയായി വളർന്ന ശ്രിന്ദ വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം ശ്രദ്ധേയ പ്രകനമാണ് ശ്രിന്ദ കാഴ്ചവെച്ചത്. 1983 ലെ ശ്രിന്ദയുടെ ഡയലോഗുകള്‍ ഇപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ശ്രിന്ദയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നത്.

കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും നടി തിളങ്ങി. അടുത്തിടെയായിരുന്നു യുവ സംവിധായകന്‍ സിജു എസ് ബാവയുമായുളള നടിയുടെ വിവാഹം.

ഒരു വസ്ത്ര ബ്രാൻഡിനു വേണ്ടിയാണ് ശ്രിന്ദയുടെ ഫോട്ടോഷൂട്ട്. അതേ സമയം താരത്തിന്റെ വിവാഹ വാർഷികവും ഇന്നാണ്.