Friday 10 July 2020 09:56 AM IST : By സ്വന്തം ലേഖകൻ

അപ്പോൾ അമ്മമ്മയുടെ സ്നേഹം പങ്കിടുന്നതിൽ എനിക്ക് അസൂയ തോന്നിയില്ല! സുശാന്തിനൊപ്പം സുബ്ബലക്ഷ്മി: ചിത്രം പങ്കുവച്ച് സൗഭാഗ്യ

subhalakshmi

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം ആരാധകർക്കും ചലച്ചിത്ര പ്രേമികള്‍ക്കും ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. താരം ആത്മഹത്യ ചെയ്ത വാർത്ത രാജ്യത്തെയാകെ ഞെട്ടിച്ചു.

ഇപ്പോഴിതാ, സുശാന്തിനൊപ്പമുള്ള മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ സുബ്ബലക്ഷ്മിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രത്തിൽ വാൽസല്യത്തോടെ സുശാന്തിന്റെ തലമുടിയിൽ തലോടുകയാണ് സുബ്ബലക്ഷ്മി. സുബ്ബലക്ഷ്മിയുടെ ചെറുമകൾ സൗഭാഗ്യ വെങ്കിടേഷ് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ അസൂയ തോന്നാതിരുന്നതെന്നും സൗഭാഗ്യ ചിത്രത്തിനൊപ്പം കുറിച്ചു. മുൻപ് സുശാന്തിനൊപ്പം സുബ്ബലക്ഷ്മി നൃത്തം ചെയ്യുന്ന വിഡിയോയും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.