‘ഞാൻ കങ്കണയെ പിന്തുണയ്ക്കുന്നു, നരകത്തിനുള്ളിലെ ജീവിതം തുടരുന്നു’! പുതിയ ചർച്ചകൾക്കു തുടക്കമിട്ട് സുനൈന റോഷൻ
Mail This Article
ബി ടൗണിലെ അവസാനിക്കാത്ത വിവാദമായി തുടരുകയാണ് ഹൃത്വിക് റോഷന്‍– കങ്കണ റണാവത്ത് തർക്കം. തനിക്കെതിരെയുള്ള കങ്കണയുടെ ആരോപണങ്ങളിൽ ഇത്ര കാലത്തിനിടെ ഒരു തവണ മാത്രമാണ് ഹൃത്വിക് പ്രതികരിച്ചിട്ടുള്ളത്.
ഇപ്പോൾ കങ്കണയുടെ പേര് ഉൾപ്പെടുത്തി ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷൻ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുന്നതാണ് ബോളിവുഡിലെ പുതിയ ചർച്ച.
താൻ കങ്കണയെ പിന്തുണയ്ക്കുന്നു. നരകത്തിനുള്ളിലെ ജീവിതം തുടരുന്നു, ആകെ മടുത്തു എന്നിങ്ങനെയാണ് സുനൈനയുടെ ട്വീറ്റ്.
ഏതായാലും ഹൃത്വിക്– കങ്കണ വിഷയത്തിലുള്ള സുനൈനയുടെ പ്രതികരണം ആണിതെന്നാണ് ആരാധകർ പറയുന്നത്. കുടുംബവുമായി അകൽച്ചയിലാണെന്നും ജീവിതം നരകതുല്യമാണെന്നും അടുത്തിടെ സുനൈന വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ ട്വീറ്റുകൾ അത്രം ലാഘവത്തോടെ തള്ളിക്കളയാവുന്നതല്ല എന്നാണ് അടക്കം പറച്ചിലുകൾ.