Thursday 09 May 2019 09:20 AM IST : By സ്വന്തം ലേഖകൻ

കൂടുതൽ മെലിഞ്ഞ്, സുന്ദരിയായി സണ്ണി! ബിക്കിനി ചിത്രം ആഘോഷമാക്കി ആരാധകർ

sunny-new

ഇടവേളയ്ക്കു ശേഷം സണ്ണി ലിയോൺ പങ്കുവച്ച ബിക്കിനി ചിത്രം ആഘോഷമാക്കി ആരാധകർ.‘ഏറെ നാളുകൾക്ക് ശേഷമാണ് ബിക്കിനി അണിയുന്നത്’ എന്ന കുറിപ്പോടെ സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കകം വൈറലായി.

ഒരു ചുവർകണ്ണാടിയിൽ സ്വന്തം രൂപം പ്രതിഫലിക്കുന്നതിന്റെ സെൽഫിയാണ് താരം പകർത്തിയിരിക്കുന്നത്. ചിത്രത്തിൽ മുഖം കാണാനാകില്ല. ചിത്രത്തിന് ലൈക്കുകളും കമന്റുകളും നിറയുകയാണ്.

ഈ വർഷം, ‘മധുരരാജ’യിലെ ‘മോഹമുന്തിരി...’ എന്നാരംഭിക്കുന്ന പാട്ടിനൊപ്പം ചുവടു വച്ച് താരം മലയാളത്തിലും തുടക്കം കുറിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പമുള്ള സണ്ണിയുടെ ഈ ഐറ്റം നമ്പരിന് തിയേറ്ററിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിന്റെ വിഡിയോ സോങ്ങും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ‘രംഗീല’യാണ് സണ്ണിയുടെ പുതിയ മലയാള ചിത്രം. ഇതിന്റെ ചിത്രീകരണം തുടരുകയാണ്. ബോളിവുഡിലും താരത്തിന്റെതായി പുതിയ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.

ബിക്കിനി ചിത്രത്തിൽ കൂടുതൽ മെലിഞ്ഞ്, സുന്ദരിയായ സണ്ണിയെയാണ് കാണുന്നത്. ഇതും ആരാധകർ ചർച്ചയാക്കിക്കഴിഞ്ഞു.