Tuesday 19 March 2019 12:27 PM IST : By സ്വന്തം ലേഖകൻ

ഈ തൊപ്പികൾ എവിടെക്കിട്ടും ? ‘എൽ’ തൊപ്പിയണിഞ്ഞ് പൃഥ്വിയുടെ ലീഡിങ് ലേഡീസ്

supriya-new

‘ലൂസിഫർ’ തൊപ്പിയണിഞ്ഞ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകൾ അല്ലി എന്ന അലംകൃതയും. പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ റിലീസുമായി ബന്ധപ്പെട്ടാണ്, കറുപ്പിൽ, വെള്ള നിറത്തിൽ ‘എൽ’ എന്ന അക്ഷരം പ്രിന്റ ് ചെയ്ത തൊപ്പിയണിഞ്ഞ, സുപ്രിയയുടെയും അലംകൃതയുടെയും ചിത്രം പൃഥ്വി ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. ചിത്രത്തിൽ രണ്ടു പേരുടെയും മുഖം കാണാനാകില്ല. സുപ്രിയയുടെ തൊപ്പിയിൽ മോഹൻലാലിന്റെയും അലംകൃതയുടെ തൊപ്പിയിൽ പൃഥ്വിരാജിന്റെയും ഒപ്പുകളുമുണ്ട്. ‘മൈ ലീഡിങ് ലേഡീസ്’ എന്ന കുറിപ്പോടെയാണ് പൃഥ്വി ഈ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഈ തൊപ്പികള്‍ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകരിപ്പോൾ.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഈ മാസം 28 ന് തിയേറ്ററിലെത്തും.