Tuesday 27 October 2020 09:22 AM IST : By സ്വന്തം ലേഖകൻ

‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു’! സുരേഷ് ഗോപിയുടെ കമന്റിന് കയ്യടിച്ച് സോഷ്യൽ മീഡിയ

suresh-gopi-new

സുരേഷ് ഗോപിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. താരം കുറിച്ച ഒരു കമന്റാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 250–ാം ചിത്രത്തിന് പൃഥ്വിരാജിന്റെ പുതിയ ചിത്രവുമായി കഥയിൽ സാമ്യമുണ്ടെന്ന ചർച്ചകൾ കൊഴുക്കുന്നതിനിടെ, തന്റെ ഒരു പോസ്റ്റിന് വന്ന കമന്റിന് മറുപടിയെന്നോണം സുരേഷ് ഗോപി കുറിച്ച വാക്കുകൾ സിനിമാ മോഖലയ്ക്കും ഊർജം പകരുന്നതാണ്.

‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു’.– അദ്ദേഹം കുറിച്ചു.