Wednesday 19 January 2022 02:39 PM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപിക്ക് കൊവിഡ്: നേരിയ പനി മാത്രം, ആരോഗ്യവാനാണെന്ന് താരം

suresh-gopi

മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനിലാണെന്നും നേരിയ പനി മാത്രമാണുള്ളതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി കുറിച്ചു.