Friday 15 February 2019 10:59 AM IST : By സ്വന്തം ലേഖകൻ

സൂര്യയും രാഷ്ട്രീയത്തിൽ! ‘എന്‍ജികെ’യുടെ ടീസര്‍ ഹിറ്റ്

ngk-new

ആരാധകരുടെ പ്രതീക്ഷ ഇരട്ടിയിലധികമാക്കി ‘എന്‍ജികെ’യുടെ ടീസര്‍. നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലമുള്ള ത്രില്ലറാണ്. ചിത്രം സൂര്യയുടെ മറ്റൊരു ബോക്സ് ഓഫിസ് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടു കഴിഞ്ഞത്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് നായികമാർ.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനാണ് സൂര്യ നായകനാകുന്ന മറ്റൊരു ചിത്രം. മോഹൻലാലും കാപ്പാനിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.