Tuesday 17 September 2019 12:23 PM IST : By സ്വന്തം ലേഖകൻ

പ്രായം പറഞ്ഞു പരിഹസിച്ചോട്ടെ, സുസ്മിത ശ്രദ്ധിക്കുന്നില്ല! കാമുകനൊപ്പം അവധിക്കാലം ആഘോഷമാക്കി താരം: ചിത്രങ്ങൾ വൈറൽ

susmitha

കാമുകന്‍ റോഹ്മാൻ ഷോവലുമൊത്തുളള ഹോളിഡേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. എന്നാൽ, എവിടെയാണ് കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതെന്ന് സുസ്മിത വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്മാനും ഡേറ്റിങ്ങ് തുടങ്ങിയത്. പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ സജീവമായി. റോഹ്മാനൊപ്പമുളള വർക്ക്ഔട്ട് വിഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അതേ സമയം ഇരുവരുടെയും പ്രായവ്യത്യാസം മുൻനിർത്തിയുള്ള ചർച്ചകളും സൈബർ ലോകത്ത് സജീവമാണ്.

മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളായതും. സൗഹൃദം പ്രണയമായി വളർന്നു.

ഇരുവരുടെയും വിവാഹം എന്നാണെന്നാണ് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നത്. സുസ്മിതയുടെ രണ്ടു മക്കളും കുടുംബവും വിവാഹത്തിന് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ടുകളുണ്ട്. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്ക്. ഇരുവരെയും താരം ദത്തെടുത്തതാണ്.