Thursday 30 December 2021 09:48 AM IST : By സ്വന്തം ലേഖകൻ

‘ആർ.ആർ.ആർ’ വേദിയിലും താരമായി ‘മിന്നൽ മുരളി’: വിഡിയോ

tovino

‘മിന്നൽ മുരളി’ ലോകമെങ്ങും ഹിറ്റാകുമ്പോൾ, ‘ആർ.ആർ.ആർ’ വേദിയിലും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ടൊവീനോ തോമസ്. രാജമൗലിയുടെ പുതിയ തെലുങ്ക് ചിത്രം ‘ആർആർആർ’ന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംവിധായകനായ രാജമൗലി, നടന്മാരായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർക്കൊപ്പം ടൊവീനോയും പങ്കെടുത്തു. വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. കുറച്ച് നിമിഷങ്ങൾ അദ്ദേഹത്തിന് സംസാരിക്കാൻ പോലുമായില്ല.

ആർആർആർ ആദ്യദിനം തിയറ്ററിൽ പോയി കാണുമെന്ന് ടൊവീനോ പറഞ്ഞത് കയ്യടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. രാജമൗലിയും രാം ചരണും ജൂനിയർ എൻടിആറും ചടങ്ങിൽ ആവേശം തീർത്തു.