Monday 11 March 2019 11:55 AM IST : By സ്വന്തം ലേഖകൻ

കാമുകനെ വിശ്വസിച്ച് സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ചു; പെൺകുട്ടിയുടെ ‘വൈറൽ’ കഥ പറഞ്ഞ് ഹ്രസ്വചിത്രം!

abhirami31467

പ്രണയത്തിലകപ്പെട്ടാൽ പിന്നെ വിവേകത്തോടെ പെരുമാറാൻ കമിതാക്കൾക്ക് കഴിയാറില്ല. അതുകൊണ്ടാണ് ലൈംഗിക ചൂഷണവും വഞ്ചനയും സമൂഹത്തിൽ സാധാരണമാകുന്നതും ചില പ്രണയ ബന്ധങ്ങൾ കൊലപാതകത്തിൽ കലാശിക്കുന്നതും. സ്മാർട്ട് ഫോണും ഇന്റർനെറ്റും വ്യാപകമായ ഇക്കാലത്ത് കാമുകൻ ആവശ്യപ്പെട്ടാൽ നഗ്ന ചിത്രം അയച്ചുകൊടുക്കാനും പെൺകുട്ടികൾ മടിക്കാറില്ല. പിന്നീട് കടുത്ത മാനസിക പീഡനങ്ങൾക്കൊടുവിൽ ആത്മഹത്യയിലായിരിക്കും പെൺകുട്ടികൾ അഭയം പ്രാപിക്കുക. 

ഈ വിഷയത്തിലൂന്നി ഒരുക്കിയ ’വൈറൽ’ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. സ്വകാര്യ ചിത്രങ്ങളും വിഡിയോകളുമായി പ്രണയം പങ്കിടുന്ന പുതുതലമുറയുടെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്. എന്നാലിവിടെ വഞ്ചിക്കപ്പെടുന്ന പെൺകുട്ടി ആത്മഹത്യ ചെയ്യുന്നില്ല. മറിച്ച് ആ അവസ്ഥ മറികടക്കുന്ന ധീരയായ പെൺകുട്ടിയാണ് കഥയിലെ താരം. 

ഗായികയും നടിയുമായ അഭിരാമി സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാർത്ഥൻ മോഹനാണ്. ജസ്റ്റിൻ വർഗീസ് ആണ് കാമുകന്റെ വേഷത്തിൽ എത്തിയിരിക്കുന്നത്. ടോംസ് വർഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേർന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഡിയോ കാണാം;